ബസിന്റെ മുന്നിൽ ചാടി ജീവഹാനി വരുത്തരുത്; അത് തടയുന്നത് മാതൃകാപരമെന്ന് മുഖ്യമന്ത്രി
Wednesday, November 29, 2023 3:52 PM IST
മലപ്പുറം: യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കരുത് എന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധത്തിന് തങ്ങള്‍ എതിരല്ലെന്നും കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കണ്ണൂരില്‍ നവകേരള യാത്രക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ന്യായീകരിച്ച പിണറായി വിജയൻ, ബസിന്റെ മുന്നിൽ ചാടി ജീവഹാനി വരുത്തരുതെന്നും അത് തടയുന്നത് മാതൃകാപരമാണെന്നും കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിന് വിമർശനം ഉണ്ടെങ്കിൽ വേദിയിൽ തന്നെ ഉന്നയിക്കാമായിരുന്നു. അതിനുള്ള അവസരമാണ് ഇല്ലാതാക്കിയതെന്നും എല്ലാ കക്ഷികളും കേരളത്തിന്റെ ആവശ്യം ഉന്നയിക്കാനാണ് ഉദ്ദേശിച്ചതെന്നും കൊണ്ടോട്ടി മണ്ഡലത്തില്‍ നടന്ന നവകേരള സദസില്‍ പിണറായി വിജയന് പറഞ്ഞു.