ബന്ധുവിനെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ
Wednesday, November 29, 2023 8:59 AM IST
ലക്നോ: ഉത്തർപ്രദേശിൽ ബന്ധുവിനെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ. പിലിഭിത്തിൽ 26കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
തിങ്കളാഴ്ച വീട്ടിൽ തനിച്ചായിരുന്നപ്പോൾ ബന്ധുവായ പോലീസ് കോൺസ്റ്റബിൾ ആനന്ദ് കുമാർ വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു.
യുവതി ബഹളം വച്ചപ്പോൾ പ്രതി മുറി അകത്തു നിന്ന് പൂട്ടി. ബഹളം കേട്ടെത്തിയ ഒരാൾ മുറി പുറത്ത് നിന്ന് പൂട്ടി അയൽവാസികളെ വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് പോലീസ് വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ആനന്ദിനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.