തുരങ്കത്തിൽനിന്നും ജീവിതത്തിലേക്ക്; ഒരാളെ പുറത്തെത്തിച്ചു, ദൗത്യം തുടരുന്നു
Tuesday, November 28, 2023 8:12 PM IST
ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളിൽ ഒരാളെ പുറത്തെത്തിച്ചു. മറ്റുള്ളവരെയും പുറത്തെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.
17 ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. പുറത്തെത്തിച്ച തൊഴിലാളിയെ ആംബുലൻസിൽ ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലെ ആശുപത്രിയിലേക്ക് മാറ്റി.
നിരവധി പ്രതിസന്ധികൾ മറികടന്നാണ് രക്ഷാദൗത്യം വിജയം കണ്ടിരിക്കുന്നത്. ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമാണത്തിലിരുന്ന തുരങ്കം ഈ മാസം 12 ന് പുലർച്ചെ 5.30നാണ് തകന്നത്.
ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാർധാം റോഡ് പദ്ധതിയുടെ ഭാഗമാണു തുരങ്കം.