മീനച്ചിലാറ്റിൽ യുവാവിനെ കാണാതായി
Tuesday, November 28, 2023 7:55 PM IST
കോട്ടയം: പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മണർകാട് ഒറവയ്ക്കൽ പൊന്നപ്പൻ സിറ്റി സ്വദേശി ജസ്വിനെയാണ് കാണാതായത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.
വൈകിട്ട് അഞ്ചോടെയാണ് സംഭവം. കിടങ്ങൂരിൽ ചെക്ക് ഡാമിന് സമീപമാണ് യുവാവും സുഹൃത്തും കുളിക്കാനിറങ്ങിയത്. ചെക്ക് ഡാമിന് കുറുകെ യുവാവ് നിന്തുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വിവരം നാട്ടുകാരെയും പോലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു.