"അബിഗേലിനെ കണ്ടെത്തണം': പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും
വെബ് ഡെസ്ക്
Tuesday, November 28, 2023 7:33 AM IST
തിരുവനന്തപുരം: ആറു വയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തുന്നതിനായി എത്രയും വേഗം രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും.
അബിഗേലിനെ കണ്ടെത്താനുള്ള പോലീസ് ശ്രമങ്ങളെ സഹായിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും അടിയന്തിരമായി രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജും ആവശ്യപ്പെട്ടു.
നാട്ടുകാരുടെ സഹായത്തോട് കൂടി പ്രദേശത്തെ ആളൊഴിഞ്ഞ ഇടങ്ങളിലും മറ്റ് പ്രദേശങ്ങളിലും തിരച്ചില്‍ നടത്തണം നിർദ്ദേശത്തിലുണ്ട്. കുട്ടിക്കായി തിരച്ചിൽ നടത്താൻ ദൂരദേശത്ത് നിന്നടക്കമുള്ളവർ ഇവിടേയ്ക്ക് എത്തുന്നതായി റിപ്പോർട്ട് വന്നിരുന്നു.
പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നതിനൊപ്പം തന്നെ പ്രദേശവാസികളും യുവജനസംഘടനാ പ്രവർത്തകരും ഉൾപ്പടെ ഉറക്കം പോലും ഉപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇതിനിടെ കൊല്ലത്തെ ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളിലടക്കം പോലീസ് പരിശോധന തുടരുകയാണ്.