നവകേരള സദസ് ലോകം അനുകരിക്കുമെന്ന് മന്ത്രി പി. രാജീവ്
Saturday, November 25, 2023 11:29 PM IST
കോഴിക്കോട്: കേരളം ഇന്ന് ചെയ്യുന്നത് നാളെ ലോകമാകെ പിന്തുടരുന്ന രൂപത്തിലേക്ക് നമ്മള് മുന്നേറുകയാണെന്ന് മന്ത്രി പി. രാജീവ്. നിപ, കോവിഡ് എന്നിവയെ പിടിച്ചുകെട്ടിയത് കേരളത്തിലെ ആരോഗ്യരംഗത്തിന്റെ മികവാണെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ജനങ്ങളെ ചേര്‍ത്തുപിടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ലോകത്തിന്റെ ഏത് വികസിത രാജ്യവുമായും കിടപിടിക്കാന്‍ കഴിയുന്ന മുന്നേറ്റമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ പുതിയ പ്രയോഗമാണ് നവകേരള സദസ്. നാളെ ലോകമാകെ അനുകരിക്കാന്‍ പോവുന്ന പുതിയ കേരള മാതൃകയാണിത്. നവകേരള സദസിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മൈതാനവും കേരളത്തിലെ ഒരു മണ്ഡലത്തിലും ഇല്ലെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.