കുസാറ്റിലേത് ദുഃഖകരമായ സംഭവം; മരണം സ്ഥിരീകരിച്ച് മന്ത്രി പി. രാജീവ്
Saturday, November 25, 2023 8:29 PM IST
കോഴിക്കോട്: കുസാറ്റ് ഫെസ്റ്റിനിടെ നാല് വിദ്യാർഥികൾ മരിച്ചതായി സ്ഥിരീകരിച്ച് മന്ത്രി പി. രാജീവ്. സംഭവം ദുഃഖകരമെന്നും മന്ത്രി പ്രതികരിച്ചു. രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്.
ജില്ലാ കളക്ടർ, പോലീസ് കമ്മീഷണർ, വിസി എന്നിവരുമായി സംസാരിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
താനും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദും ഉടൻ കൊച്ചിയിലേക്ക് പോകുമെന്നും രാജീവ് അറിയിച്ചു.