നയങ്ങളിൽ മാറ്റം; ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ചൈനയിലെത്താൻ വീസ വേണ്ട
Friday, November 24, 2023 7:41 PM IST
ബെയ്ജിംഗ്: വിദേശ പൗരന്മാരെ ആകര്‍ഷിക്കാന്‍ വീസ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ചൈന. ആറ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് ചൈനയിലേക്ക് വീസരഹിത സന്ദര്‍ശനത്തിനുള്ള അനുമതി നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, സ്പെയിന്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ആദ്യ ഘട്ടത്തില്‍ ഇളവ് ലഭ്യമാക്കുക.
ഡിസംബർ ഒന്ന് മുതൽ അടുത്ത വർഷം നവംബർ 30 വരെ ബിസിനസ്, ടൂറിസം, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ചൈനയിൽ എത്തുന്ന ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വീസ ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.
നൂതന വികസന സാധ്യതകളെ ചൈനയിലേക്ക് ആകര്‍ഷിക്കാനാണ് ഇളവുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
കൊവിഡ്, മനുഷ്യാവകാശം, തായ്വാൻ പ്രശ്നം, വ്യാപാരം തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിരവധി പാശ്ചാത്യ രാജ്യങ്ങളുമായുണ്ടായ ഏറ്റുമുട്ടിയതിന് പിന്നാലെ തങ്ങളുടെ പ്രതിച്ഛായ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ചൈന.