ജസ്റ്റീസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്
Friday, November 24, 2023 9:06 AM IST
പത്തനംതിട്ട: കഴിഞ്ഞദിവസം അന്തരിച്ച ജസ്റ്റീസ് ഫാത്തിമ ബീവിയുടെ ഖബറടക്കം വെള്ളിയാഴ്ച. ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഉച്ചയ്ക്ക്12.30 മുതല്‍ 1.30 വരെ പത്തനംതിട്ട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടര്‍ റീത്ത് സമര്‍പ്പിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതി നല്‍കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റീസും തമിഴ്നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റീസ് ഫാത്തിമ ബീവിയുടെ അന്ത്യം.