ഇന്ത്യയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കങ്ങളുടെ സുരക്ഷ പരിശോധിക്കും
Thursday, November 23, 2023 5:12 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കങ്ങളുടെ സുരക്ഷ പരിശോധിക്കും. ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയാണ് (എൻഎച്ച്എഐ) രാജ്യത്തുടനീളം നിർമാണത്തിലിരിക്കുന്ന 29 തുരങ്കങ്ങളുടെ സുരക്ഷയും പരിശോധിക്കുന്നത്.
ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സുരക്ഷാ ഓഡിറ്റ് നടത്തുമെന്നും അധികൃതർ അറിയിച്ചു.
നവംബർ 12 ന് ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന ടണൽ തകർന്ന പശ്ചാത്തലിണ് നടപടി.