നെടുന്പാശേരിയിൽ വൻസ്വർണവേട്ട; മൂന്നേകാൽ കിലോ സ്വർണം പിടികൂടി
Tuesday, November 21, 2023 12:32 AM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മൂന്നേകാൽ കിലോ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
സംഭവത്തിൽ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ ഹമീദ് പിടിയിലായി. ഇയാൾ മസ്കറ്റിൽ നിന്നാണ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.