രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, ഔദ്യോഗിക പ്രഖ്യാപനമായി
Monday, November 20, 2023 7:26 PM IST
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ഇന്ന് നടന്ന അഭിമുഖത്തിനുശേഷമാണ് കേന്ദ്ര നേതൃത്വം രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്.
അബിൻ വർക്കിയാണ് വൈസ് പ്രസിഡന്റ്. ഇരുവരെയും ഭാരവാഹികളായി നിയോഗിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഇറങ്ങി.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയിരുന്നു. തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ നേടിയ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, അരിതാ ബാബു എന്നിവരുമായുള്ള അഭിമുഖത്തിനു ശേഷമായിരുന്നു കേന്ദ്ര നേതൃത്വം രാഹുൽ മാങ്കൂട്ടത്തിനെ സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷനായി നിയോഗിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഇറക്കിയത്.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഉൾപ്പെടെയുള്ളവരായിരുന്നു അഭിമുഖ പാനലിൽ ഉണ്ടായിരുന്നത്. യൂത്ത് കോൺഗ്രസിന്റെ ഭാവി പരിപാടികൾ, എങ്ങനെയൊക്കെ ആകും സംഘടനയെ നയിക്കുക തുടങ്ങിയ കാര്യങ്ങൾ ആയിരുന്നു പ്രധാന ചർച്ച.