മറിയക്കുട്ടിയെയും അന്നയെയും സന്ദർശിച്ച് ചെന്നിത്തല; 1600 രൂപ കൈമാറി
Sunday, November 19, 2023 6:39 PM IST
ഇടുക്കി: ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞ മറിയക്കുട്ടിയെയും അന്നയെയും സന്ദർശിച്ച് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ഇരുവര്‍ക്കും സര്‍ക്കാരില്‍ നിന്ന് പെന്ഷന് ലഭിക്കുന്നതുവരെ 1600 രൂപ വീതം നല്‍കുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
ഇരുവര്‍ക്കും 1600 രൂപ നേരിട്ട് കൈമാറിക്കൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം. 200 ഏക്കറിലെ വീട്ടില്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കൊപ്പം ആണ് രമേശ് ചെന്നിത്തല എത്തിയത്. പെൻഷൻ മുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് മറിയക്കുട്ടി, അന്ന എന്നീ വയോധികർ ഭിക്ഷാപാത്രവുമായി നിരത്തിലിറങ്ങിയത്.