അടൂർ: എഡിജിപി എസ്. ശ്രീജിത്തിന്‍റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. ലോറിക്ക് പിന്നിലൂടെ റോഡ് മുറിച്ച് കടക്കുന്പോഴായിരുന്നു അപകടം. അടൂർ പറന്തലിലാണ് അപകടമുണ്ടായത്.

പത്മകുമാർ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ എഡിജിപി തന്നെ ആശുപത്രിയിൽ എത്തിച്ചു.