ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ട്രെ​യി​നി​ന് തീ​പി​ടി​ച്ച് എ​ട്ടു​പേ​ർ​ക്ക് പ​രു​ക്ക്. ഡ​ൽ​ഹി-​ദ​ർ​ഭം​ഗ എ​ക്സ്‌​പ്ര​സി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. എ​ത്‌​വ​യി​ൽ വ​ച്ച് ട്രെ​യി​നി​ന്‍റെ നാ​ല് സ്ലീ​പ്പ​ർ കോ​ച്ചു​ക​ള്‍​ക്ക് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​ല​ക്ട്രി​ക് ബോ​ര്‍​ഡി​ലാ​ണ് ആ​ദ്യം തീ ​ക​ണ്ട​ത്.

യാ​ത്ര​ക്കാ​രി​ലൊ​രാ​ള്‍ ചാ​ര്‍​ജ​ര്‍ കു​ത്തി​യ​തോ​ടെ​യാ​ണ് ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടു​ണ്ടാ​യി. യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ളെ​ല്ലാം തീ​യി​ല്‍ ക​ത്തി​യ​മ​ര്‍​ന്നു.

സാ​രാ​ബാ​യ് –ഭൂ​പ​ത് സ്റ്റേ​ഷ​നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ സ്‌​റ്റേ​ഷ​ന്‍ മാ​സ്റ്റ​റാ​ണ് സ്ലീ​പ്പ​ര്‍ കോ​ച്ചി​ല്‍ തീ​പി​ടി​ത്തം ശ്ര​ദ്ധി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റി​നേ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രേ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.