രാജസ്ഥാനിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച നേതാവിനെ പുറത്താക്കി ബിജെപി
Wednesday, November 15, 2023 9:30 PM IST
ജയ്പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ച മുൻ കേന്ദ്രമന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന കൈലാഷ് മേഘ്വാളിനെ പാർട്ടിയിൽ നിന്നും പുറത്താക്കി ബിജെപി.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയതായി ബിജെപി സംസ്ഥാന ഘടകം അറിയിച്ചു.
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ഷാപുര മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ആഗ്രഹിച്ചയാളാണ് കൈലാഷ്. എന്നാൽ ബിജെപി സ്ഥാനാർഥിയായി മറ്റൊരാളെ പ്രഖ്യാപിച്ചു. ഇതേതുർന്ന് കൈലാഷ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ബിജെപിയുടെ രാജസ്ഥാൻ യൂണിറ്റിന്റെ അച്ചടക്ക സമിതി അധ്യക്ഷൻ ഓംകാർ സിംഗ് ലഖാവത്ത് അദ്ദേഹത്തിന്റെ പ്രവൃത്തി അച്ചടക്ക ലംഘനമാണെന്ന് പറഞ്ഞു. ലാലാറാം ബൈർവയാണ് ഷാപുര മണ്ഡലത്തിലെ ബിജെപി സ്ഥാനർഥി.