വായുമലിനീകരണം: സോണിയാ ഗാന്ധി ജയ്പൂരിലേക്ക് മാറി
Tuesday, November 14, 2023 11:22 PM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സോണിയാ ഗാന്ധി താൽക്കാലികമായി ജയ്പൂരിലേക്ക് താമസം മാറി. രണ്ട് മാസം മുന്പാണ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
സോണിയയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ട്. ഇതേത്തുടർന്നാണ് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട സ്ഥലത്തേക്ക് താൽക്കാലികമായി മാറാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. കഴിഞ്ഞ വർഷം മലീനികരണം രൂക്ഷമായപ്പോൾ സോണിയാ ഗാന്ധിയെ ഗോവയിലേക്കായിരുന്നു മാറ്റിയത്.
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്തെ വായുനിലവാരം അതിരൂക്ഷമായിരുന്നു.