ലോട്ടറിക്കച്ചവടക്കാന്റെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ
Tuesday, November 14, 2023 11:09 PM IST
കോട്ടയം: പുതുപ്പള്ളിയിൽ ലോട്ടറി വിൽപ്പനക്കാരനായ വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കേസിൽ പുതുപ്പള്ളി വാഴക്കുളം അന്പലത്തിനു സമീപം താമസിക്കുന്ന പണ്ടാരക്കുന്നേൽ വീട്ടിൽ പി.കെ. കുരുവിളയെ (67) പോലീസ് അറസ്റ്റു ചെയ്തു.
പുതുപ്പള്ളി സ്വദേശി ചന്ദ്രന് (71) ആണ് മരിച്ചത്. ഇയാൾ പുതുപ്പള്ളി കവലയിൽ ലോട്ടറി വിൽപ്പന നടത്തിവരികയായിരുന്നു. കുരുവിളയും ചന്ദ്രനും തമ്മിലുണ്ടായ കൈയാങ്കളിക്കിടെയാണ് മരണം സംഭവിച്ചത്. ചന്ദ്രനെ കുരുവിള റോഡിലേക്ക് തള്ളിയിടുകയും ഈ സമയം ഇതുവഴി വന്ന വാഹനം ഇടിച്ച് ചന്ദ്രന് പരിക്കേൽക്കുയും ചെയ്തിരുന്നു.
തലയടിച്ചുവീണ ചന്ദ്രനെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചന്ദ്രനെ രക്ഷിക്കാനായില്ല. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.