ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​യ്തെ​യ് സം​ഘ​ട​ന​യു​ടെ ഒ​ന്പ​ത് വ്യ​ത്യ​സ്ത ഗ്രൂ​പ്പു​ക​ൾ​ക്കും അ​നു​ബ​ന്ധ​സം​ഘ​ട​ന​ക​ൾ​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

മ​ണി​പ്പു​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സം​ഘ​ട​ന​ക​ളു​ടെ ദേ​ശ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം സു​ര​ക്ഷാ​സേ​ന​യ്ക്കു നേ​രേ അ​ടി​ക്ക​ടി ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി.

പി​എ​ൽ​എ എ​ന്ന​റി​യ​പ്പെ​ടു​ന്ന പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി, രാ​ഷ്‌​ട്രീ​യ​വി​ഭാ​ഗ​മാ​യ റ​വ​ലൂ​ഷ​ന​റി പീ​പ്പി​ൾ​സ് ഫ്ര​ണ്ട് (ആ​ർ​പി​എ​ഫ്), ദ് ​യു​ണൈ​റ്റ​ഡ് നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് (യു​എ​ൻ​എ​ൽ​എ​ഫ്), സാ​യൂ​ധ​വി​ഭാ​ഗ​മാ​യ മ​ണി​പ്പു​ർ പീ​പ്പി​ൾ​സ് ആ​ർ​മി (എം​പി​എ), ദ് ​പീ​പ്പി​ൾ​സ് റ​വ​ലൂ​ഷ​ന​റി പാ​ർ​ട്ടി ഓ​ഫ് കം​ഗ്‌​ലി​പാ​ക് (പി​ആ​ർ​ഇ​പി​എ​കെ) ഇ​വ​രു​ടെ സാ​യു​ധ​വി​ഭാ​ഗ​മാ​യ റെ​ഡ് ആ​ർ​മി എ​ന്നി​വ​യ്ക്കും നി​രോ​ധ​ന​മു​ണ്ട്.

ഇ​തോ​ടൊ​പ്പം കം​ഗ്‌​ലി​പാ​ക് ക​മ്യു​ണി​സ്റ്റ് പാ​ർ​ട്ടി, ഇ​വ​രു​ടെ​യും സാ​യു​ധ​വി​ഭാ​ഗ​മാ​യ റെ​ഡ് ആ​ർ​മി, ദ് ​കം​ഗ്‌​ലി യോ​ൽ ക​ൻ​ബ ലു​പ് (കെ​വൈ​കെ​എ​ൽ), ദ് ​കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (കോ​ർ​കോം) അ​ലൈ​ൻ​സ് ഫോ​ർ സോ​ഷ്യ​ലി​സ്റ്റ് യു​ണി​റ്റി കം​ഗ്‌​ലി​പാ​ക് (എ​എ​സ്‌​യു​കെ) എ​ന്നി​വ​യെ​യും അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു നി​രോ​ധി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ജ്ഞാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

പി​എ​ൽ​എ, യു​എ​ൻ​എ​ൽ​എ​ഫ്, പി​ആ​ർ​ഇ​പി​എ​കെ, കെ​സി​പി, കെ​വൈ​കെ​എ​ൽ എ​ന്നി​വ​യ്ക്കു നേ​ര​ത്തേ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ വി​ജ്ഞാ​പ​ന​ത്തോ​ടെ നി​രോ​ധ​നം അ​ഞ്ചു​വ​ർ​ഷം​കൂ​ടി നീ​ളും.

സാ​യു​ധ​സം​ഘ​ർ​ഷ​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ൽ നി​ന്ന് വേ​ർ​പെ​ട്ട് സ്വ​ത​ന്ത്ര​രാ​ജ്യം സൃ​ഷ്ടി​ക്കാ​നാ​ണ് സം​ഘ​ട​ന​ക​ളു​ടെ ശ്ര​മ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ മ​ണി​പ്പു​രി​ൽ തു​ട​രു​ന്ന വം​ശീ​യ​സം​ഘ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ 180ലേ​റെ ആ​ളു​ക​ൾ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.