ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ന്‍ ഭീ​ക​ര​ന്‍ ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​യ്ക്കെ​തി​രെ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി കാ​ന​ഡ. വി​യ​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ ധാ​ര​ണ​ക​ള്‍ ഇ​ന്ത്യ ലം​ഘി​ച്ചെ​ന്നു ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ പ​റ​ഞ്ഞു.

40 ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ര​ക്ഷ ഇ​ന്ത്യ എ​ടു​ത്തു​ക​ള​ഞ്ഞ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​രോ​പ​ണം. ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ ഇ​ന്ത്യ​ൻ ഏ​ജ​ന്‍റു​മാ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ട്രൂ​ഡോ ആ​രോ​പി​ച്ച​തു മു​ത​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു.

ബ​ന്ധം വ​ഷ​ളാ​യ​തോ​ടെ ക​നേ​ഡി​യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് വീ​സ ന​ൽ​കു​ന്ന നടപടി ഇ​ന്ത്യ നി​ർ​ത്തി​വ​ച്ചി​രു​ന്നു.