ക്ഷേമ പെൻഷൻ അടുത്തയാഴ്ച വിതരണം ചെയ്യുമെന്ന് ധനമന്ത്രി
Friday, November 10, 2023 8:29 PM IST
തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ അടുത്തയാഴ്ച വിതരണം ചെയ്യുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അതിനായുള്ള തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും. അടുത്ത ആഴ്ച പണം നല്കാനുള്ള ക്രമീകരണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിനു തരാനുള്ള പണം കേന്ദ്രത്തിൽ നിന്നും കിട്ടുന്നില്ല. കേന്ദ്രം കേരളത്തിനു നല്കാനുള്ള 54,000 കോടി രൂപ നല്കാതെ സംസ്ഥാനത്തെ സാന്പത്തികമായി ഞെരുക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.