‌ക​ര​യു​ദ്ധം രൂ​ക്ഷം: കൂ​ട്ട​പ്പ​ലാ​യ​നം തു​ട​രു​ന്നു
‌ക​ര​യു​ദ്ധം രൂ​ക്ഷം: കൂ​ട്ട​പ്പ​ലാ​യ​നം തു​ട​രു​ന്നു
Friday, November 10, 2023 4:58 AM IST
ജ​റു​സ​ലം: ഇ​സ്ര​യേ​ൽ ഹ​മാ​സ് ‌ക​ര​യു​ദ്ധം രൂ​ക്ഷ​മാ​യ‌​തോ​ടെ പ​ല​സ്തീ​ൻ​കാ​രു​ടെ കൂ​ട്ട​പ്പ​ലാ​യ​നം തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​ര​ല​ക്ഷ​ത്തോ​ളം പേ​ർ കൂ​ടി വ​ട​ക്ക​ൻ ഗാ​സ​യി​ൽ​നി​ന്നു പ​ലാ​യ​നം ചെ​യ്തു​വെ​ന്നും ഇ​തു​വ​രെ 10,812 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും ഇ​തി​ൽ 40 % കു​ട്ടി​ക​ളാ​ണെ​ന്നും യു​എ​ൻ അ​റി​യി​ച്ചു.

വ​ട​ക്ക​ൻ ഗാ​സ​യി​ലെ മു​ഖ്യ​പാ​ത​യി​ൽ ക​ന​ത്ത ഷെ​ല്ലാ​ക്ര​മ​ണ​വും വെ​ടി​വ​യ്പും തു​ട​രു​ക​യാ​ണ്. തെ​രു​വു​യു​ദ്ധ​ത്തി​ൽ ഇ​രു​പ​ക്ഷ​ത്തും ആ​ൾ നാ​ശം സം​ഭ​വി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വ​ട​ക്ക​ൻ ഗാ​സ​യി​ൽ​നി​ന്ന് ജ​ന​ങ്ങ​ൾ തെ​ക്കോ​ട്ട് ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന ആ​വ​ശ്യം അ​ഞ്ചാം ദി​വ​സ​വും ഇ​സ്ര​യേ​ൽ ആ​വ​ർ​ത്തി​ച്ചു.

ഇ​തി​നാ​യി ദി​വ​സ​വും നാ​ലു മ​ണി​ക്കൂ​ർ ആ​ക്ര​മ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ ഇ​സ്ര​യേ​ൽ സ​മ്മ​തി​ച്ച​താ​യി യു​എ​സ് അ​റി​യി​ച്ചു. കി​ഴ​ക്ക​ൻ സി​റി​യ​യി​ൽ ഹി​സ്ബു​ല്ല​യു​ടെ താ​വ​ളം യു​എ​സ് ബോം​ബി​ട്ടു ത​ക​ർ​ത്തു. തെ​ക്ക​ൻ സി​റി​യ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ വ്യോ​മ​സേ​നാ​ത്താ​വ​ള​വും റ​ഡാ​ർ സ്റ്റേ​ഷ​നും ത​ക​ർ​ന്നു.

തെ​ക്ക​ൻ ഗാ​സ​യി​ലെ പ്ര​ധാ​ന ന​ഗ​ര​മാ​യ ഖാ​ൻ യൂ​നി​സി​ൽ ഇ​ന്ന​ലെ​യും പാ​ർ​പ്പി​ട​സ​മു​ച്ച​യ​ങ്ങ​ൾ ബോം​ബി​ട്ടു​ത​ക​ർ​ത്തു. അ​തി​നി​ടെ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി ദോ​ഹ​യി​ൽ സി​ഐ​എ​യു​ടെ​യും മൊ​സാ​ദി​ന്‍റെ​യും ത​ല​വ​ന്മാ​ർ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
Related News
<