ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ ഹ​മാ​സ് ‌യു​ദ്ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ലി​ലെ നി​ര്‍​മാ​ണ മേ​ഖ​ല​യി​ലേ​ക്ക് ഒ​രു​ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ബി​നോ​യ് വി​ശ്വം എം​പി ക​ത്ത് ന​ൽ​കി.

യു​ദ്ധ​ഭൂ​മി​യി​ലേ​ക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ൻ​മാ​രെ അ​യ​ച്ച് അ​വ​രു​ടെ ജീ​വി​തം അ​പ​ക​ട​ത്തി​ലാ​ക്ക​രു​തെ​ന്നും പ​ല​സ്തീ​നു​ള്ള ഇ​ന്ത്യ​യു​ടെ പി​ന്തു​ണ നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​സ്ര​യേ​ലി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന 90,000-ഓ​ളം പ​ല​സ്തീ​ൻ​കാ​ർ​ക്ക് വ​ര്‍​ക്ക് പെ​ര്‍​മി​റ്റു​ക​ള്‍ റ​ദ്ദാ‌​യ​തോ​ടെ‌​യു​ണ്ടാ​യ ഒ​ഴി​വി​ലേ​ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും ബി​നോ​യ് വി​ശ്വം എം​പി ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു.