ഭാസുരാംഗന് പകരം മണി വിശ്വനാഥ്; മിൽമ യൂണിയന്റെ തലപ്പത്ത് ആദ്യ വനിത
Thursday, November 9, 2023 9:12 PM IST
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പുതിയ കൺവീനറായി മണി വിശ്വനാഥിനെ നിയമിച്ചു.
കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡയിലെടുത്ത എൻ. ഭാസുരാംഗനു പകരമാണു നിയമനം. ആദ്യമായാണ് ഒരു വനിതാ മിൽമ മേഖല കൺവീനറാകുന്നത്.
പത്തിയൂർക്കാല ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റാണു മണി വിശ്വനാഥ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പദവിയും വഹിക്കുന്നുണ്ട്.