തി​രു​വ​ന​ന്ത​പു​രം: തായ്‌ലൻഡ് അം​ബാ​സി​ഡ​ർ പ​ട്ട​റാ​ത്ത് ഹോം​ഗ്തോം​ഗ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ടൂ​റി​സം രം​ഗ​ത്ത് കേ​ര​ള​വും തായ്‌ലൻഡും ത​മ്മി​ൽ സ​ഹ​ക​രി​ക്കാ​ൻ അം​ബാ​സി​ഡ​ർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.

ര​ണ്ടു നാ​ടു​ക​ളും ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​ത്തെ വ്യാ​പാ​ര, സാം​സ്‌​കാ​രി​ക ബ​ന്ധം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഈ ​ബ​ന്ധ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചും പു​തി​യ ടൂ​റി​സം പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചും ടൂ​റി​സം രം​ഗ​ത്തെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തും.

അ​തോ​ടൊ​പ്പം ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഐ​ടി, ഊ​ർ​ജ രം​ഗ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണ​വും ഊ​ർ​ജി​ത​മാ​ക്കേ​ണ്ട​തു​ണ്ട്. ഇ​വ​യി​ലൂ​ന്നി​യ ഒ​രു ദീ​ർ​ഘ​കാ​ല സ​ഹ​ക​ര​ണ​ബ​ന്ധം രൂ​പ​പ്പെ​ടു​ത്താ​ൻ ഇ​രു നേ​താ​ക്ക​ളും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.