വൈദ്യുതി സബ്സിഡി തുടരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
Saturday, November 4, 2023 4:50 PM IST
തിരുവനന്തപുരം: വൈദ്യുതി സബ്സിഡി തുടരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്ക് വര്‍ധനയ്ക്കൊപ്പം സബ്സിഡി ഒഴിവാക്കിയ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സബ്സിഡി വിഷയത്തില്‍ സര്‍ക്കാരിന്റെ മനംമാറ്റം.
പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സബ്സിഡി തുടരുമെന്ന് മന്ത്രി വ്യക്കമാക്കി. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 44 രൂപവരെയാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കിയിരുന്നത്.