സാറയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തി സച്ചിൻ
Tuesday, October 31, 2023 7:24 PM IST
ജയ്പുര്‍: സാറ അബ്ദുള്ളയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതായി സച്ചിന് പൈലറ്റ്. രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് സച്ചിന് വിവാഹ മോചനം വെളിപ്പെടുത്തിയത്.
ജമ്മു കാഷ്മീർ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകളാണ് സാറ അബ്ദുള്ള. നാമനിര്‍ദേശ പത്രികയില്‍ ഭാര്യയുടെ പേരെഴുതേണ്ട കോളത്തിലാണ് സച്ചിന് വിവാഹ മോചിതന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
2004ലാണ് സച്ചിനും സാറയും വിവാഹിതരായത്. രണ്ട് മക്കളുണ്ട്.