മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
Monday, October 30, 2023 9:43 PM IST
മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. വഴിക്കടവ് വില്ലേജ് ഓഫീസര്‍ കാളികാവ് സ്വദേശി മുഹമ്മദ് സമീര്‍ ആണ് അറസ്റ്റിലായത്.
കൈവശാവകാശരേഖ നല്‍കുന്നതിനായി ആയിരം രൂപയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന് വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കൈക്കൂലി പണം വാങ്ങുന്നതിനിടെ വിജിലന്‍സ് എത്തി ഇയാളെ പിടികൂടുകയായിരുന്നു.