ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ വച്ച് യൂണിയൻ തൊഴിലാളിയെ കുത്തി: പ്രതി പിടിയില്‍
ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ വച്ച്  യൂണിയൻ തൊഴിലാളിയെ കുത്തി: പ്രതി പിടിയില്‍
Friday, October 27, 2023 7:25 PM IST
വെബ് ഡെസ്ക്
പെരുമ്പാവൂര്‍: ബിവറേജസ് ഔട്ട്‌ലെറ്റിലുണ്ടായ കത്തിക്കുത്തിൽ യൂണിയൻ തൊഴിലാളിക്ക് സാരമായ പരിക്ക്. പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് അറി‌യിച്ചു. അല്ലപ്ര സ്വദേശി ഷിയാസാണ് പിടിയിലയത്.

പെരുന്പാവൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മദ്യം ഇറക്കുന്നതിനിടെയാണ് സംഭവം. ലോഡിംഗ് തൊഴിലാളികള്‍ക്കിടയിലേക്ക് ഇടിച്ചു കയറിയ ഇയാള്‍ സുനീര്‍ എന്നയാളെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

മുന്‍വൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ റിയാസ് സാദിക്ക് എന്നയാൾക്കും മറ്റ് ചില തൊഴിലാളികൾക്കും പരിക്കേറ്റതായി സൂചനയുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<