കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാം; വീസ സർവീസുകൾ പുനഃരാരംഭിക്കുന്നു
Wednesday, October 25, 2023 8:49 PM IST
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വരുന്നതിന് കനേഡിയൻ പൗരന്മാർക്ക് ചില വീസ സർവീസുകൾ പുനഃരാരംഭിച്ചു. ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വീസ സർവീസുകളാണ് വ്യാഴാഴ്ച മുതൽ ലഭ്യമായി തുടങ്ങുക.
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ–കാനഡ ബന്ധം വഷളായതിനെത്തുടർന്ന് ഇന്ത്യ വീസ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.