തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​നും മു​ഖ്യ​മ​ന്ത്രി​ക്കും ര​ക്ഷാ​ക​വ​ചം ഒ​രു​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്. ഒ​രേ മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ളാ​ണ് സി​പി​എ​മ്മും കോ​ൺ​ഗ്ര​സും. കേ​ര​ള​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​തി​പ​ക്ഷ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ ജി​എ​സ്ടി അ​ട​ച്ചി​ല്ലെ​ന്ന വാ​ദം മാ​ത്രം കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യെ സം​ര​ക്ഷി​ക്കാ​നാ​ണ്. സം​സ്ഥാ​നം ഗു​രു​ത​ര സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. കേ​ര​ള​ത്തി​ന്‍റെ ധ​ന​സ്ഥി​തി​യെ​ക്കു​റി​ച്ച് ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണം.

ന​വ​കേ​ര​ള സ​ദ​സി​നാ​യി ക​ള്ള​പ്പ​ണ​ക്കാ​രു​ടേ​യും ക​ള്ള​ക്ക​ട​ത്തു​കാ​രു​ടേ​യും മു​ന്നി​ൽ പി​ച്ച​തെ​ണ്ടാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ ഈ​മാ​സം 30 ന് ​എ​ൻ​ഡി​എ സെ​ക്ര​ട്ട​റി​യേ​റ്റ് ഉ​പ​രോ​ധം ന​ട​ത്തും.

ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു.