ലോകകപ്പ്: ക്വിന്റണ്‍ ഡി കോക്കിന് സെഞ്ചുറി
Tuesday, October 24, 2023 4:45 PM IST
മുംബൈ: ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ ദക്ഷിണാഫ്രിന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന് സെഞ്ചുറി. 101 പന്തിലാണ് താരം മൂന്നക്കം തികച്ചത്.
2023 ഐസിസി ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഡി കോക്ക് നേടിയത്. നേരത്തെ, ശ്രീലങ്കയ്ക്കും ഓസ്ട്രേലിയയ്ക്കുമെതിരേ താരം സെഞ്ചുറി കുറിച്ചിരുന്നു.
നിലവില്‍ 38 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 217 റണ്‍സെടുത്തിട്ടുണ്ട്. 106 റണ്‍സുമായി ഡി. കോക്കും 25 റണ്‍സുമായി ഹെന്റിച്ച് ക്ലാസനുമാണ് ക്രീസില്‍.