മാത്യു കുഴൽനാടൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
Monday, October 23, 2023 4:53 PM IST
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
മാത്യു കുഴൽ നാടൻ തെറ്റിദ്ധാരണ പരത്തുകയാണ്. കേരളത്തിന് കിട്ടേണ്ട നികുതി കിട്ടിയിട്ടുണ്ട്. വീണാ വിജയൻ ഐജിഎസ്ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്. 2017 ജൂലൈ ഒന്ന് മുതലാണ് ജിഎസ്ടി നിലവിൽ വരുന്നത്.
അതിന് മുൻപ് സർവീസ് ടാക്സ് സെൻട്രൽ ടാക്സാണ്. കുടുംബത്തെയും വ്യക്തിപരമായും അക്രമം നല്ലതല്ല. മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള ആക്രമണത്തിന്റെ ഭാഗമാണ് വീണക്കെതിരായ ആരോപണം.മാത്യു കുഴൽനാടന്റെ വ്യക്തിപരമായ നികുതി വരുമാനത്തെ കുറിച്ചായാലും മാധ്യമങ്ങളുടെ നികുതി വരുമാനത്തെ കുറിച്ചുള്ള കാര്യങ്ങളായാലും പുറത്ത് പറയാനാവില്ല.
കുഴൽനാടൻ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരണമെന്നും ധനമന്ത്രി പരിഹസിച്ചു.