സഹകരണ സൊസൈറ്റി തട്ടിപ്പ്: വി.എസ്. ശിവകുമാർ മൂന്നാം പ്രതി
Saturday, October 21, 2023 7:50 PM IST
തിരുവനന്തപുരം: ജില്ലാ അൺ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ മൂന്നാം പ്രതി. കരമന പോലീസാണ് ശിവകുമാറിനെ പ്രതിയാക്കി കേസെടുത്തത്.
സംഘത്തില്‍ നിക്ഷേപിച്ച പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന ശാന്തിവിള സ്വദേശി മധുസൂദനന്റെ പരാതിയിലാണ് കരമന പോലീസ് കേസെടുത്തത്. സംഘം പ്രസിഡന്റ് രാജേന്ദ്രനും സെക്രട്ടറി നീലകണ്ഠനുമാണ് ഒന്നും രണ്ടും പ്രതികള്‍.
ശിവകുമാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സംഘത്തില്‍ പണം നിക്ഷേപിച്ചതെന്നാണ് പരാതിക്കാരന്റെ ആരോപണം.
ഈ സൊസൈറ്റിയിൽ 13 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് റിപ്പോർട്ട്. ശിവകുമാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പണം നിക്ഷേപിച്ചെന്നും എന്നാൽ സംഘം നഷ്ടത്തിലായപ്പോൾ അദ്ദേഹം കൈമലർത്തിയെന്നുമാണ് പരാതിക്കാരന്റെ ആരോപണം.