നിരോധനത്തിനെതിരേ പോപ്പുലര്‍ ഫ്രണ്ട് സുപ്രീംകോടതിയില്‍
Friday, October 20, 2023 11:18 AM IST
ന്യൂഡല്‍ഹി: നിരോധനത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ). നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണലിന്റെ തീരുമാനം ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി.
2022 സെപ്റ്റംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രായലയം പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും 2044ഓടെ അട്ടിമറി ഭരണത്തിന് വേണ്ട നിലപാടുകള്‍ സ്വീകരിച്ചെന്നും ആരോപിച്ചായിരുന്നു നടപടി.
ഇതിന് പിന്നാലെ 2023 മാര്‍ച്ചില്‍ യുഎപിഎ ട്രൈബ്യൂണല്‍ ഈ തീരുമാനം ശരിവച്ചിരുന്നു. ഇതിനെതിരേയാണ് പിഎഫ്ഐ സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സംഘടനയെ നിരോധിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ജസ്റ്റീസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും.