മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്നു. ആ​ന​യി​റ​ങ്ക​ൽ-​ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ലെ കൈ​യേ​റ്റ​ങ്ങ​ളാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. ഏ​ലം കൃ​ഷി ചെ​യ്യു​ന്ന അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ കീ​ഴി​ലു​ള്ള ദൗ​ത്യ സം​ഘ​ത്തി​ന്‍റേതാ​ണ് ന​ട​പ​ടി.

അ​ടി​മാ​ലി സ്വ​ദേ​ശി റ്റി​ജു കു​ര്യാ​ക്കോ​സ് കൈ​യേ​റി​യ അ​ഞ്ച് ഏ​ക്ക​ർ അ​ന്പ​ത്തി അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്തെ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. കൈ​യേ​റ്റ ഭൂ​മി​യി​ൽ ദൗ​ത്യ​സം​ഘം സ​ർ​ക്കാ​ർ ഭൂ​മി​യെ​ന്ന ബോ​ർ​ഡും സ്ഥാ​പി​ച്ചു. സ്ഥ​ല​ത്തെ കെ​ട്ടി​ട​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ സീ​ൽ ചെ​യ്തു.

2007ൽ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്താ​ണ് ആ​ദ്യ ദൗ​ത്യ​സം​ഘം മൂ​ന്നാ​റി​ലെ​ത്തി​യ​ത്. 2007ൽ ​ത​ന്നെ ര​ണ്ടാം ദൗ​ത്യ​വും 2011ൽ ​യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് മൂ​ന്നാം ദൗ​ത്യ​സം​ഘ​വും മൂ​ന്നാ​റി​ൽ എ​ത്തി​യി​രു​ന്നു.