ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞ് ബിഎസ്എഫ് ജവാന് ജീവനൊടുക്കി
Wednesday, October 18, 2023 11:59 PM IST
ശ്രീനഗര്‍: ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് ജീവനൊടുക്കി ബിഎസ്എഫ് ജവാന്. ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയില്‍ ബുധനാഴ്ചയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
രാജസ്ഥാൻ സ്വദേശിയായ രാജേന്ദ്ര യാദവ്(28) ആണ് സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ച് ജീവനൊടുക്കിയത്.
രാജേന്ദ്ര യാദവും ഭാര്യയായ അൻഷു യാദവും(24) തമ്മിൽ മുന്‍പ് ഫോണിലൂടെ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. ഇതിനു പിന്നാലെ ഭർത്തൃഗൃഹത്തിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി അവിടെ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
കോട്ട്പുത്ലി-ബെഹ്റോര്‍ ജില്ലയിലെ ധീര്പുര് ഗ്രാമത്തിലെ വീട്ടിൽ മടങ്ങിയെത്തിയ ശേഷം ചൊവ്വാഴ്ച ഫാനിൽ തൂങ്ങിയാണ് യുവതി ജീവനൊടുക്കിയത്.
എട്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഫോണില്‍ കൂടി ഇരുവരും തമ്മിൽ വഴക്കിട്ടതിനു പിന്നാലെയാണ് അന്‍ഷു കടുംകൈ ചെയ്തതെന്ന് പോലീസ് പറയുന്നു.
അൻഷുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയെന്ന് ഹര്സോരാ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് മീണ അറിയിച്ചു. രാജേന്ദ്രകുമാറിന്റെ മൃതദേഹം വ്യാഴാഴ്ച ജയ്പുരിലേക്ക് കൊണ്ടുവരുമെന്നും മീണ പറഞ്ഞു.