ഷി ജിൻപിംഗിനെ കാണാൻ പുടിൻ ചൈനയിലേക്ക്
Tuesday, October 17, 2023 7:58 AM IST
ബെയ്ജിംഗ്: റഷ്യൻ പ്രസിഡന്റ് വ്ളാദിമീർ പുടിൻ ചൈനയിലേക്ക്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്താനായി ചൊവ്വാഴ്ച പുടിൻ ചൈനയിലെത്തും.
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് ഫോറത്തിനായി ചൈന ഈ ആഴ്ച 130 രാജ്യങ്ങളുടെ പ്രതിനിധികളെ സ്വീകരിക്കാനായി ഒരുങ്ങിയിരിക്കുകയാണ്. പുടിന്റെ സന്ദർശനം ഫോറത്തിന്റെ അന്താരാഷ്ട്ര നില ഉയർത്താൻ സഹായിക്കുമെന്ന് പ്രതീക്ഷ. ഫോറത്തിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പുടിൻ.
ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് സന്ദർശനം. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.