ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യ​ത്തി​ലുണ്ടായ വെ​ടി​വ​യ്പ്പിൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

ആ​ക്ര​മി​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഫ്ലൂ​റ​സെ​ന്‍റ് ഓ​റ​ഞ്ച് ജാ​ക്ക​റ്റ് ധ​രി​ച്ച തോ​ക്കു​ധാ​രി വെ​ടി​വ​യ്പ്പ് ന​ട​ന്ന​തി​ന് പി​ന്നാ​ലെ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​യു​ണ്ടാ​യ​ത് ഭീ​ക​രാ​ക്ര​മ​ണ​മാ​ണോ​യെ​ന്ന് അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. വെ​ടി​വ​യ്പ്പി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

വീ​ഡി​യോ​യി​ലു​ള്ള​യാ​ൾ അ​റ​ബി ഭാ​ഷ​യി​ലാ​ണ് സം​സാ​രി​ക്കു​ന്ന​ത്. സംഭവം ന​ട​ന്ന പ്ര​ദേ​ശം പോ​ലീ​സ് വ​ള​ഞ്ഞി​ട്ടു​ണ്ട്.