പാലിയേക്കര ടോൾ പ്ലാസയിൽ ഇഡി റെയ്ഡ്
Monday, October 16, 2023 3:26 PM IST
തൃശൂർ: പാലിയേക്കര ടോൾ പ്ലാസ ഓഫീസിൽ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
രാവിലെ പത്തിന് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. 2016 മുതലുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ടും പരസ്യ ഇടപാടുകളിലും ക്രമക്കേടുകൾ നടന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
റെയ്ഡിനെക്കുറിച്ച് ടോൾ പ്ലാസ അധികൃതരോ ദേശീയ പാത അതോറിറ്റിയോ പ്രതികരിച്ചിട്ടില്ല.