കൊ​ച്ചി: ഗ്രൂ​പ്പ് ത​ര്‍​ക്ക​ത്തേ​തു​ട​ര്‍​ന്ന് പെ​രു​മ്പാ​വൂ​രി​ല്‍ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ഉ​ത്സാ​ഹ് ക​ണ്‍​വെ​ന്‍​ഷ​ന്‍ ഒ​രേ സ​മ​യം ര​ണ്ടി​ട​ത്ത് ന​ട​ത്തി. എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ദി​രാ​ഭ​വ​നി​ലും ജെ​ബി മേ​ത്ത​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രു​മ്പാ​വൂ​രി​ലെ ഹോ​ട്ട​ലി​ലു​മാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വ​നി​ത​ക​ളെ പാ​ര്‍​ട്ടി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഉ​ത്സാ​ഹ് എ​ന്ന പേ​രി​ല്‍ ജെ​ബി മേ​ത്ത​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. 166 ബ്ലോ​ക്കു​ക​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ​യാ​ണ് പെ​രു​മ്പാ​വൂ​രി​ല്‍ ഒ​രേ പ​രി​പാ​ടി ര​ണ്ട് വേ​ദി​ക​ളി​ല്‍ ന​ട​ക്കു​ന്ന​ത്. നേ​ര​ത്തെ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യും പി.​പി.ത​ങ്ക​ച്ച​നും നി​ര്‍​ദ്ദേ​ശി​ച്ച​വ​രെ ത​ഴ​ഞ്ഞ് വി.​ഡി.​സ​തീ​ശ​നും കെ.​സി.​വേ​ണു​ഗോ​പാ​ലും നി​ര്‍​ദ്ദേ​ശി​ച്ച​വ​രെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്കി മു​ന്നോ​ട്ട് പോ​യ​ത്.

ഇ​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി സ​മാ​ന്ത​ര യോ​ഗം വി​ളി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന് എ​ല്‍​ദോ​സ് അ​റി​യി​ച്ചു.