ന്യൂ​ഡ​ല്‍​ഹി: ഹ​മാ​സ് ഭീ​ക​ര​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​സ്ര​യേ​ലി​നു​ണ്ടാ​യ​ത് ക​ന​ത്ത നാ​ശ​ന​ഷ്ട​മെ​ന്ന് സൈ​നി​ക വി​ദ​ഗ്ധ​ര്‍.

മോ​ട്ടോ​ര്‍ ഗ്ലൈ​ഡ​റു​ക​ളി​ലൂ​ടെ സാ​യു​ധ​ധാ​രി​ക​ളാ​യ നി​ര​വ​ധി ഹ​മാ​സ് ഭീ​ക​ര​രാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ മ​ണ്ണി​ല്‍ പ​റ​ന്നി​റ​ങ്ങി​യ​ത്. ഇ​തോ​ടൊ​പ്പം ആ​യു​ധ​ങ്ങ​ള്‍ നി​റ​ച്ച ചെ​റി​യ ഡ്രോ​ണു​ക​ളും ഹ​മാ​സ് ഇ​സ്ര​യേ​ലി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ഇ​സ്രേ​ലി പ്ര​തി​രോ​ധ സേ​ന​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍ അ​പ്പാ​ടെ തെ​റ്റി​ക്കു​ന്ന​താ​യി​രു​ന്നു ഇ​തൊ​ക്കെ.

ബോം​ബ് വ​ര്‍​ഷി​ക്കാ​ന്‍ പാ​ക​ത്തി​ലു​ള്ള,നാ​ലു പ്രൊ​പ്പ​ല്ല​റു​ക​ളു​ള്ള ഡ്രോ​ണു​ക​ളാ​ണ് അ​വ​ര്‍ ഇ​സ്ര​യേ​ലി​ലേ​ക്ക് അ​യ​ച്ച​ത്. ലോ​ക​ത്തെ വി​വി​ധ ഗ്രൂ​പ്പു​ക​ള്‍​ക്ക് മേ​ലി​ല്‍ പ​യ​റ്റാ​ന്‍ ഒ​രു ത​ന്ത്രം വ​ഴി തു​റ​ന്ന​തി​ന്‍റെ ആ​ശ​ങ്ക​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

ആ​യു​ധ​ങ്ങ​ള്‍ വ​ഹി​ക്കാ​വു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​വ​സാ​യി​ക ഡ്രോ​ണു​ക​ള്‍ പ​ല ഇ​ല​ക്ട്രോ​ണി​ക് ക​ട​ക​ളി​ലും ല​ഭ്യ​മാ​ണെ​ന്ന​ത് സ്ഥി​തി​ഗ​തി​ക​ള്‍ കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​ക്കു​ന്നു. യു​ക്രെ​യ്ന്‍ യു​ദ്ധ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഡ്രോ​ണി​ന്‍റെ യു​ദ്ധോ​പ​യോ​ഗം ആ​ദ്യ​മാ​യി ക​ണ്ട​ത്.

ഗ്ര​നേ​ഡു​ക​ള​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ള്‍ റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ മേ​ല്‍ വ​ര്‍​ഷി​ക്കാ​ന്‍ യു​ക്രെ​യ്ന്‍ സൈ​ന്യ​ത്തെ സ​ഹാ​യി​ച്ച​ത് ഇ​ത്ത​രം ഡ്രോ​ണു​ക​ളാ​ണ്.

ഹ​മാ​സി​ന്‍റെ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ ന​ഷ്ട​മാ​ണ് ഇ​സ്ര​യേ​ലി​ന് ഉ​ണ്ടാ​യ​തെ​ന്ന് തെ​ളി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും ഇ​തി​നോ​ട​കം പു​റ​ത്തു വ​ന്നു.

3.5 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ വി​ല​വ​രു​ന്ന മെ​ര്‍​കാ​വ മാ​ര്‍​ക്ക് നാ​ല് ടാ​ങ്ക് മോ​ര്‍​ട്ടാ​ര്‍ ബോം​ബ് ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍​ക്കു​ന്ന​തി​ന്‍റെ അ​ട​ക്കം ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.