ജമ്മുകാഷ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ
Thursday, October 12, 2023 3:05 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേന ലഷ്കർ ഇ തൊയിബ ഭീകരനെ അറസ്റ്റ് ചെയ്തു. ഉഷ്കര സ്വദേശിയായ മുദാസിർ അഹമ്മദ് ഭട്ട് ആണ് പിടിയിലായത്.
ബാരാമുള്ള ജില്ലയിൽ നിന്നുമാണ് ഇയാൾ അറസ്റ്റിലായത്. ബാരാമുള്ളയിലെ ഉഷ്കരയിലെ ചെക്ക്പോസ്റ്റിൽ കൂടി ഭീകരർ പോകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പരിശോധന ശക്തമാക്കിയത്.
സ്ഥലത്തുണ്ടായിരുന്ന സൈന്യത്തെയും പോലീസിനെയും കണ്ട മുദാസിർ ഓടിരക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു.
ഇയാളുടെ പക്കൽ നിന്ന് രണ്ട് ഗ്രനേഡുകളും 40,000 രൂപയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ബാരാമുള്ളയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.