രണ്ടായിരം രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും
Saturday, October 7, 2023 8:30 AM IST
ന്യൂഡല്‍ഹി: ബാങ്കുകള്‍ വഴി 2,000 രൂപ കറന്‍സി നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും. സമയപരിധി അവസാനിച്ചാലും റിസര്‍വ് ബാങ്കിന്റെ 19 റീജണല്‍ ഓഫീസുകള്‍ വഴി നോട്ട് തുടര്‍ന്നും മാറാം.
നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റ്ഓഫീസ് വഴിയും മാറാനാകും. നേരത്തെ, സെപ്റ്റംബര്‍ 30 വരെയായിരുന്നു നോട്ടുകള്‍ മാറ്റാനുള്ള സമയം. പിന്നീട് ഒരാഴ്ച കൂടി നീട്ടുകയായിരുന്നു.
12,000 കോടി രൂപയുടെ നോട്ടുകളാണ് ഇനി തിരികെയെത്താനുള്ളത്. 3.43 ലക്ഷം കോടി രൂപയുടെ 2,000 രൂപ നോട്ടുകള്‍ തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2,000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. 2018 ല്‍ 2,000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയിരുന്നു.