ബസിൽ നിന്ന് തെറിച്ചു വീണ പെൺകുട്ടി ടയറിനടിയിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു
Saturday, October 7, 2023 7:08 AM IST
തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ബസിൽ നിന്ന് വീണ പെൺകുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.
പോത്തൻകോട് എൽവിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ഡോർ തുറന്ന് പെൺകുട്ടി റോഡിലേക്ക് തെറിച്ചു വിഴുകയായിരുന്നു.
ബസിന്റെ ടയ റിനടിയിലേക്ക് വീണ പെൺകുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വൈകിട്ട് സ്കൂൾ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
വാവറയമ്പലത്ത് ബസ് നിർത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ പെൺകുട്ടിയ്ക്ക് നിസാരമായ പരിക്കേറ്റു.