വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; ബംഗാളില്‍ രണ്ട് പേര് മരിച്ചു
Friday, October 6, 2023 10:09 AM IST
കോല്‍ക്കത്ത: ബംഗാളില്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്ന മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലാണ് സംഭവം.
സിക്കിമിലുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ടീസ്ത നദിയിലൂടെ ഒഴുകിവന്ന മോര്‍ട്ടാര്‍ ഷെല്ലാണ് പൊട്ടിത്തെറിച്ചത്. ഇത് വെള്ളപ്പൊക്കത്തില്‍ ആര്‍മി ക്യാമ്പിലൂടെ ഒഴുകിവന്നതാകാമെന്നാണ് പോലീസിന്റെ നിഗമനം.
നദീതീരത്ത് കിടന്ന വസ്തുക്കള്‍ ഇവർ പെറുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.