ചെ​ന്നൈ: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യ ന​ട​ന്‍ ഷി​യാ​സ് ക​രീം പി​ടി​യി​ല്‍. ഗ​ള്‍​ഫി​ല്‍ നി​ന്നെ​ത്തി​യ ഷി​യാ​സി​നെ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ച് ക​സ്റ്റം​സാ​ണ് പി​ടി​കൂ​ടി​യ​ത്.

ച​ന്തേ​ര പോ​ലീ​സി​ന് ക​സ്റ്റം​സ് വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്. പോ​ലീ​സ് സം​ഘം ഉ​ട​നെ ചെ​ന്നൈ​യ്ക്ക് പു​റ​പ്പെ​ടും.

ന​ട​ന്‍ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു എ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കാ​സ​ര്‍​ഗോ​സ് ച​ന്തേ​ര പോ​ലീ​സ് നേ​ര​ത്തേ കേ​സെ​ടു​ത്തി​രു​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നും ര​ണ്ട് ത​വ​ണ ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​നി​ര​യാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു പ​രാ​തി.

കേ​സി​ല്‍ പോ​ലീ​സ് ലു​ക്ക് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ് ഇ​യാ​ളെ തടഞ്ഞുവച്ചത്.