മൂന്നാറിൽ വീണ്ടും പടയപ്പ വിളയാട്ടം; ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു
Wednesday, October 4, 2023 1:30 PM IST
ദേവികുളം: മൂന്നാർ ചെണ്ടുവാര എസ്റ്റേറ്റിൽ വീണ്ടും ഒറ്റയാൻ പടയപ്പയിറങ്ങി. ചൊവ്വാഴ്ച രാത്രിയിറങ്ങിയ കാട്ടാന എസ്റ്റേറ്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും മുൻവശത്തെ ഗ്രില്ലും തകർത്തു. സമീപത്തെ കൃഷിയിടത്തിലിറങ്ങി വിളകളും നശിപ്പിച്ചു.
ജനവാസ കേന്ദ്രത്തിൽ ഏറെ നേരം തമ്പടിച്ച ശേഷം പുലർച്ചയോടെ പടയപ്പ കാടുകയറി. കഴിഞ്ഞ കുറച്ചു നാളായി ചെണ്ടുവാര എസ്റ്റേറ്റിനു സമീപമുള്ള കാട്ടിലാണ് പടയപ്പയുടെ വാസം.