നാ​ഗ​ര്‍​കോ​വി​ല്‍: ഷോ​ക്കേ​റ്റ് അ​മ്മ​യ്ക്കും ര​ണ്ടു മ​ക്ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ആ​ട്ടൂ​രി​ലാ​ണ് സം​ഭ​വം.

ചി​ത്ര (46), മ​ക്ക​ളാ​യ അ​ശ്വി​ന്‍ (21), ആ​തി​ര (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തെ വൈ​ദ്യു​ത വി​ള​ക്കി​ല്‍ നി​ന്നു​ള്ള വ​യ​റ് വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലേ​ക്ക് പ​തി​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ഈ ​വ​യ​ർ എ​ടു​ത്തു​മാ​റ്റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാണ് അശ്വിന് ഷോക്കേറ്റത്.

ഇ​യാ​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കും ഷോ​ക്കേ​ൽക്കുകയായിരുന്നു. മൂ​വ​രും സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

ആ​തി​ര ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. മൂ​വ​രു​ടേ​യും മൃ​ത​ദേ​ഹം കു​ഴി​തു​റൈ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റി. സം​ഭ​വ​ത്തി​ല്‍ തി​രു​വ​ട്ടൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.