ഗാം​ഗ്‌​ടോ​ക്: വ​ട​ക്ക​ന്‍ സി​ക്കി​മി​ലെ ല​ഖ​ന്‍​വാ​ലി​യി​ലു​ണ്ടാ​യ മേ​ഘ​വി​സ്‌​ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്ന് 23 സൈ​നി​ക​രെ കാ​ണാ​താ​യി. ലാ​ചെ​ന്‍ താ​ഴ്വ​ര​യി​ലെ സൈ​നി​ക​രെ​യാ​ണ് കാ​ണാ​താ​യ​ത്. ആ​റു നാ​ട്ടു​കാ​രേ​യും കാ​ണാ​താ​യ​താ​യി. മൂ​ന്നു​പേ​ര്‍ മ​രി​ച്ച​താ​യി സ്ഥിരീകരിക്കാത്ത വി​വ​ര​മു​ണ്ട്.

പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​തി​ഭാ​സ​ത്തി​ല്‍ ടീ​സ്റ്റ ന​ദി​യി​ല്‍ വെ​ള്ള​പ്പൊ​ക്കം ഉണ്ടാവുകയായിരുന്നു. തു​ട​ര്‍​ന്നാ​ണ് സൈ​നി​ക​ർ ഒ​ഴു​ക്കി​ല്‍​പെ​ട്ട​ത്. ആ​ര്‍​മി ക്യാന്പുക​ളും പൂ​ര്‍​ണ​മാ​യി മു​ങ്ങി. വാ​ഹ​ന​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി.

വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യ​പ്പോ​ള്‍ സിം​ഗ്താ​മി​ന് സ​മീ​പ​മു​ള്ള ബ​ര്‍​ദാം​ഗി​ലാ​ണ് സൈ​നി​ക വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന​ത്. സംഭവത്തിൽ സി​ക്കി​മി​നെ ബം​ഗാ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ​പാ​തയും ഒ​ലി​ച്ചു​പോ​യി. നിരവധി പാലങ്ങളും തകർന്നു.

ചും​ഗ്താം​ഗ് അ​ണ​ക്കെ​ട്ടി​ല്‍ നി​ന്ന് വെ​ള്ളം തു​റ​ന്നു​വി​ട്ട​തും ജ​ല​നി​ര​പ്പു​യ​രാ​ന്‍ കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​പ്ര​ദേ​ശ​ത്ത് മ​ഴ​യു​ണ്ടാ​യി​രു​ന്നു. സൈനി​ക​ര്‍​ക്കും നാട്ടുകാർക്കുമായുള്ള തി​ര​ച്ചി​ല്‍ തുടരുകയാണ്.